പത്ത് മാസമായി ശമ്പളം ലഭിച്ചില്ല; ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing പത്ത് മാസമായി ശമ്പളം ലഭിച്ചില്ല; ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാരനാണ് തൂങ്ങിമരിച്ചത്. ഇയാള്‍ക്ക് പത്ത് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലെ ജീവനക്കാരനായ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ ഇതുവരെ ബി.എസ്.എന്‍.എല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഈ വ്യക്തി ആത്മഹത്യ ചെയ്യാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

0Shares