പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 91 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. യു.പിയിലെ 8, ബിഹാറിലും ഒഡിഷയിലും 4 വീതം, പശ്ചിമബംഗാളിലെ 2, അസം 5, മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടം വോട്ടിംഗ് പൂര്‍ത്തിയാകും.

ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. ഹുറിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

0Shares