തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മഴകാരണം കഴിഞ്ഞദിവസങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധിനൽകിയിരുന്നു. കൂടാതെ മഴക്കെടുതിരൂക്ഷമായ ജില്ലകളിലെ സ്കൂളുകൾ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളാണ്. ഈ സാഹചര്യത്തിലാണ് ഓണാവധിയിൽ മാറ്റം വരുത്തിയത്.
ഡയറക്ടറുടെ പുതിയ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച്ച മുതൽ ഈ മാസം 28 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഓണാവധിയാണ്. 29 ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച മുതൽ സ്കൂളുകൾക്ക് ഓണാവധി