
ന്യൂഡല്‍ഹി: പട്ടാപകല്‍ ആളുകള്‍ നാക്കി നില്‍കെ യുവതിയെ കെലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ക്യമറിലൂടെ പതിഞ്ഞതാണ് കെലയാളിയെ പിടിക്കാന്‍ സഹായകമായത്. യുവതിയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ നിന്നാണ് ആദില്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരമാണ് യുവതിയുമായി ആദില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യങ്ങളിലൂടെ പുറത്ത് വന്നത്. സംഭവത്തിന് ശേഷം ആദിലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. മുമ്പ് മോഷണ കേസിലടക്കം പ്രതിയായിരുന്നു ആദിലെന്നും പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുമ്പ് ആദില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
