
രാം കുമാർ
ന്യൂസ് 18 തുടങ്ങിയത് മുതൽ സംഘ്പരിവാറിനെതിരെ ആഞ്ഞടിക്കുന്ന മാധ്യമം ആണ്. അത് അംബാനിയുടെ രാഷ്ട്രീയം സംഘ വിരുദ്ധ രാഷ്ട്രീയം ആയതു കൊണ്ടല്ല മറിച്ചു അവിടെ ജോലി ചെയ്യുന്ന മാധ്യപ്രവർത്തകരുടെ രാഷ്ട്രീയം അതായത് കൊണ്ടാണ്.
ഒരു മാധ്യമ സ്ഥാപനത്തിലും, അത് വലുതായാലും ചെറുതായാലും ഓണ്‍ലൈന്‍ ആയാലും, അവിടെ ജോലി ചെയ്യുന്ന മാധ്യപ്രവർത്തകർക്ക് തൊഴിൽ സുരക്ഷാ എന്നൊന്നില്ല. അത് എത്ര മുതർന്ന ആളായാലും ശരി താഴെ ഉള്ള ആളായാലും ശരി. ന്യൂസ് 18 തുടങ്ങാൻ വേണ്ടി ചുക്കാൻ പിടിച്ച ആരും ഇന്ന് അതിന്റെ തലപ്പത്തു ഇല്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ബി. ജെ. പി ഐ.ടി സെല്‍ അല്ല ഇവിടെ അജണ്ടകള്‍ തീരുമാനിക്കേണ്ടത്. കാരണം പിരിച്ചു വിട്ടവരില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ കാണും. സംഘപരിവാർ നിശ്ചയിക്കുന്ന അജണ്ടക്കൊപ്പം തൽക്കാലം തുള്ളാൻ താല്പര്യം ഇല്ല അതുപോലെ തന്നെ ഇതിൽ ഒരേ സമയം തൊഴിലാളികൾക്കൊപ്പം നിൽക്കുകയും അതെ സമയം ഇതിനെ മുതലെടുക്കാനുള്ള സംഘപരിവാർ അജണ്ടയെ എതിർക്കുകയും വേണം. കോംപ്ലക്സ് ആണ്, പക്ഷെ അസാധ്യമല്ല.
