ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘മാസ്റ്റര്‍സ്ട്രോക്ക്’ ആണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിലവിലെ പ്രതിസന്ധി താല്‍ക്കാലികമാണെന്നും അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.

മോഡിയുടെ മാസ്റ്റര്‍സ്ട്രോക്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഭയമെന്നും സാധാരണക്കാര്‍ ഒരു പ്രശ്നവും നേരിടുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ നീണ്ട വരികളില്‍ നിന്ന് പണം മാറാന്‍ നട്ടംതിരിയുമ്പോഴാണ് അമിത് ഷായുടെ ഈ പരാമര്‍ശം. അസാധുവാക്കിട്ടുള്ള പണം മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.