മുംബൈ: എക്കാലത്തേയും മികച്ച മൊബൈല്‍ ഫോണ്‍ കമ്പനിയായ നോക്കിയ പുതിയ മോഡല്‍ രംഗത്തിറക്കുന്നു. നോകിയ 3310 പുതിയ രൂപത്തില്‍ നിരവധി നിറ വ്യത്യാസത്തിലും എത്തുമെന്നാണ് സൂചന. 17 വര്‍ഷം മുന്‍പ് അവതരിപ്പിച്ച നോക്കിയ 3310 ഇപ്പോഴും ഫീച്ചര്‍ ഫോണായാണ് പുറത്തിറക്കുന്നത്. നേരത്തെ പുറത്തിറങ്ങിയതില്‍ നിന്ന് വ്യത്യസ്തമായാണ് നോക്കിയ 3310 എത്തുന്നത്. ഫിസിക്കല്‍ കീബോഡ് തന്നെയായിരിക്കും.

ഘടനയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസ്പ്ലെ കളര്‍ ആയിരിക്കും.
പുതിയ നോക്കിയ 3310 ന് 59 യൂറോയാണ് (ഏകദേശം 4000 രൂപ) വില. ഫെബ്രുവരി 26 നു ശേഷം ഈ ഹാന്‍ഡ്സെറ്റ് വിതരണത്തിനു എത്തും. ചുവപ്പ്, മഞ്ഞ, പച്ച എന്നീ മൂന്നു കളര്‍ വേരിയന്റിലാണ് 3310 പുറത്തിറങ്ങുക. ഞായറാഴ്ച നടക്കുന്ന നോക്കിയ ഇവന്റെ് ഫെയ്സ്ബുക്കിലും യുട്യൂബിലും ലൈവ് ചെയ്യും.