നിഷ്ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ല; അന്തിമ വിധി ഉണ്ടാകുന്നതുവരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കരുത്: സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing നിഷ്ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ല; അന്തിമ വിധി ഉണ്ടാകുന്നതുവരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിഷ്ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ല. റോഹിംഗ്യകളുടെ അവകാശങ്ങളും രാജ്യസുരക്ഷയും പരിഗണിക്കണമെന്നും അന്തിമ വിധി ഉണ്ടാകുന്നതുവരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കരുത് എന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. റോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നുമാണ് കേന്ദ്ര നിലപാട്. റോഹിന്‍ഗ്യകള്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

സംഘര്‍ഷം മൂലം ഇന്ത്യയില്‍ അഭയം തേടിയ തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് റോഹിന്‍ഗ്യ വിഭാഗത്തില്‍പ്പെട്ട ചിലരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് നവംബര്‍ 21ന് പരിഗണിക്കും.

0Shares