
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാകില്ല. ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം പ്രതികള്‍ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചു.ഈ ദിവസത്തിനുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനുവരി 31 ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന് ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.
