
മുംബൈ: മഹാരാഷ്ട്രയില്‍ സാമുദായിക സംഘര്‍ഷം. ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മിലാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. സംഘർഷത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. റെയിൽ, റോഡ് വഴിയുള്ള ഗതാഗതം തടസ്സപെട്ടു. നൂറിലധികം വാഹനങ്ങൾ തകർത്തയാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷ കാരണം വ്യക്തമാകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് പറയപ്പെടുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ വിവിധ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ നിശ്ചലമായി. ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെയും സംഘര്‍ഷം ബാധിച്ചു. ദളിത് സംഘടനകള്‍ ബുധനാഴ്ച
മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
