നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയാണോ, എങ്കില്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ബോസ്സ് ഒരിക്കലും കാണാന്‍ പാടില്ലാത്ത 7 കാര്യങ്ങള്‍

  • Post category:news
  • Reading time:2 mins read
You are currently viewing നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയാണോ, എങ്കില്‍ ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ബോസ്സ് ഒരിക്കലും കാണാന്‍ പാടില്ലാത്ത 7 കാര്യങ്ങള്‍

ഒരു ബിസ്സിനസ്സില്‍ തൊഴിലാളികളെ നിയമിക്കുന്നത് സ്ഥാപനത്തിന്‍റെ ഉന്നമനത്തിനാണ് .ചില തൊഴിലാളികള്‍ ഓഫീസില്‍ ഉണ്ടെങ്കില്‍ത്തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ മിസ്സാകുന്നു .മനപ്പൂര്‍വ്വം ഉഴപ്പുന്നവരും ഉണ്ട് .
ഇത്തരക്കാരെ താഴെ പറയുന്ന 7 പ്രവൃത്തികളിലൂടെ ബോസ്സ് മനസ്സിലാക്കുന്നു

1.പരാതി പറയല്‍

പരാതികള്‍ എന്തായാലും എന്തിനായാലും അത് ചിലപ്പോള്‍ സുചിപ്പിക്കുന്നത് പരാതി പറയുന്ന ആള്‍ക്ക് സ്ഥാപനത്തില്‍ ആത്മാര്‍ത്ഥ മായ ജോലിയിലൂടെ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നില്ല എന്നാണ്.

എപ്പോഴും പരാതി പറയാന്‍ എളുപ്പമാണ് പക്ഷെ ജോലി ചെയ്യാനാണ് ബുദ്ധിമുട്ട് .നല്ല തൊഴിലാളികള്‍ ഒരിക്കലും പരാതി പറഞ്ഞു സമയം പാഴാക്കില്ല അവര്‍ ജോലി മാത്രം ചെയ്യുന്നു ,

2,എപ്പോഴും ക്ഷമ പറയുക

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ മറ്റ് കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ക്ഷമ പറയേണ്ടി വരുന്നത് .

3 .പ്രവര്‍ത്തികള്‍ മുഴുവനാക്കാതെ ഇരിക്കുക

അലസതയോടെ നാളെ നാളെ എന്ന് പറഞ്ഞു കാര്യങ്ങള്‍ നീട്ടിവയ്ക്കുന്നവരാണ് ഇവര്‍ ,ക്ഷമ ചോദിക്കുന്ന ശീലം ഇത്തരക്കാര്‍ക്ക് കൂടുതല്‍ ആയിരിക്കും

4.ബോസ് തന്നെ എല്ലാ പ്രവർത്തികളും ചെയ്യുന്നു

ഇത് രണ്ടു കാരണങ്ങളാൽ സംഭവിക്കാം: ഒന്നുകിൽ ബോസ്സിന് ജീവനക്കാരനെ പിന്നീട് ജോലി ചെയ്യാൻ നിയോഗിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷ, അല്ലെങ്കിൽ ജോലിക്കാരന് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ലായ്മ .കാരണങ്ങള്‍ എന്തായാലും എപ്പോഴും സംശയം ചോദിക്കുന്ന തൊഴിലാളി സ്ഥാപനത്തിന് ബാധ്യതയാണ്

5.ക്രഡിറ്റ് നേടുന്നതിനു മാത്രം ശ്രമിക്കുന്നവര്‍

ഇതു കഴിവില്ലാത്ത തൊഴിലാളികളുടെ പൊതു ലക്ഷണമാണ്. മറ്റുള്ളവര്‍ ചെയ്ത ജോലിയുടെ ക്രഡിറ്റ് നേടിയെടുക്കാന്‍ ഇവര്‍ പല അഭിനയവും കാണിക്കുന്നു .ഏല്‍പ്പിച്ച ജോലി ശരിയായി ചെയ്‌താല്‍ കിട്ടുന്ന ക്രഡിറ്റ് മാത്രമേ നില നില്‍ക്കുകയുള്ളൂ

6.മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ പ്രചോദനം നല്കാത്തവര്‍

കു‌ടെ ജോലി ചെയ്യുന്നവരെ നിരുല്സാഹപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് സഹായം നല്‍കാതിരിക്കുകയും ചെയ്യുന്നത് സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹം ആണ്

7.സ്ഥാപനത്തെ താഴ്ത്തി എപ്പോഴും നല്ല പിള്ള ചമയുക.

എല്ലാ കാര്യങ്ങളിലും മികവു പുലര്‍ത്തുന്ന ചില ആളുകള്‍ ഉണ്ട് മുകളില്‍പ്പറഞ്ഞ 6 കാര്യങ്ങളും ചെയ്യാത്തവര്‍ ,
സ്ഥാപനത്തിന്‍റെ എല്ലാ കാര്യങ്ങളും സ്വന്തം തലയിലാണെന്ന്  കരുതുന്നവര്‍ ആണിവര്‍ .ഈ മനോഭാവം സ്ഥാപനത്തിനു ദോഷം ചെയ്യുന്നു.

0Shares