
കാസര്‍കോട്: 1998 മുതല്‍ 31.10.2018 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാര് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തവര്‍ക്കു വീണ്ടും അവസരം. അതുപോലെ പുതുക്കാന്‍ കഴിയാതെ രജിസ്ട്രേഷന് റദ്ദായി വീണ്ടും റജിസ്റ്റര്‍ ചെയ്തവര്‍ക്കും, ജോലി ലഭിച്ച ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞു പോന്നവര്‍ക്കും (അച്ചടക്ക നടപടി ഒഴികെ) ജോലിയില്‍ നിന്നും പിരിഞ്ഞതിന്റെ വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന് രേഖകളില്‍ ചേര്‍ക്കാത്തവര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഴയ സീനിയോറിറ്റി സഹിതം പുതുക്കി നല്കുന്നു.
ഇതിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈമാസം 31 ആണ്. രജിസ്ട്രേഷന് റദ്ദായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എംപ്ലോയ്മെന്റ് ഐഡന്റിറ്റി കാര്‍ഡ്, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരായോ www.employment.kerala.gov.in എന്ന വെബ് സൈറ്റിലെ Special Renewal ഓപ്ഷന് ഉപയോഗിച്ചോ രജിസ്ട്രേഷന് പുതുക്കാവുന്നതാണ്.