നാരങ്ങാ വെള്ളം വെറും വെള്ളമല്ല; ആപ്പിളിനെക്കാളും മുന്തിരിയേക്കാളും വിറ്റാമിന്‍ അടങ്ങിയ നാരങ്ങായെ പറ്റി കൂടുതല്‍ അറിയാന്‍ വായിക്കൂ

  • Post category:news
  • Reading time:2 mins read
You are currently viewing നാരങ്ങാ വെള്ളം വെറും വെള്ളമല്ല; ആപ്പിളിനെക്കാളും മുന്തിരിയേക്കാളും വിറ്റാമിന്‍ അടങ്ങിയ നാരങ്ങായെ പറ്റി കൂടുതല്‍ അറിയാന്‍ വായിക്കൂ

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് വെള്ളം ചേർത്ത് രുചിക്ക് ആവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയാണ് സാധാരണയായി വീടുകളിൽ നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും. മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിത വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും. നാരങ്ങയിലെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കരളിനു സംരക്ഷണം നല്കുന്നു.

മറ്റുചില ഗുണങ്ങള്‍ വായിക്കാം:

*നാരങ്ങായില്‍ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നു സംരക്ഷണം നല്‍കാനും ഇതു സഹായിക്കും.

*ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.

*സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോള്‍ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇന്‍ഫ്‌ലമെഷന്‍ വരുന്നത് തടയുന്നു.

*നാരങ്ങവെള്ളം പൊട്ടാസ്സിയത്തിന്റെ പ്രധാന സ്രോതസ്സാണ്.  പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്റെയും നാഡികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.

*ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഈ ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും.

*നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ അതിയായ വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാന്‍ സഹായിക്കുന്നു.  നാരങ്ങയുടെ പ്രവര്‍ത്തനം  ഇന്‍ഫ്‌ലമെഷന്‍ കുറക്കുന്നു .

*നമ്മുക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റുന്ന നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

*നാരങ്ങവെള്ളം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമൂലം രോഗബാധ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.

0Shares