ആറന്മുള: നാമജപ യജ്ഞത്തില്‍ പങ്കെടുത്തവരില്‍ സി.പി.എം അനുഭാവികളും ഉണ്ടെന്ന് തുറന്നു സമ്മതിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജനം ടി.വി സംഘടിപ്പിച്ച ജനസഭ സംവാദ പരിപാടിക്കിടെയാണ് ഓമല്ലൂര്‍ ശങ്കരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി രാമന്‍ നായര്‍, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍, ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതാവ് പൃഥ്വിപാല്‍ തുടങ്ങിയവര്‍ രണ്ടാം ദിനം പ്രേത്യേക അതിഥികളായി എത്തി.
സംവാദത്തില്‍ സി.പി.എം പ്രതിനിധിയുടെ സാനിധ്യം സര്‍ക്കാരിനെതിരായ ജനരോഷം ആളി കത്തിച്ചു. പന്തളത്തു നടന്ന നമജപ യജ്ഞത്തില്‍ സി.പി.എം അനുഭവികളായ യുവതികളും പങ്കെടുത്തു എന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന്‍ തുറന്നു സമ്മതിക്കുകയായിരുന്നു. അതേസമയം യുവതികള്‍ പങ്കെടുത്തത് എന്‍.എസ്.എസ്സിന്റെ പേരിലാണെന്നു ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
നാമജപ യജ്ഞത്തില്‍ പങ്കെടുത്തവരില്‍ സി.പി.എം അനുഭാവികളും; തുറന്നു സമ്മതിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം