നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് തീരുമാനിക്കട്ടെ: കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് തീരുമാനിക്കട്ടെ: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സീറ്റ് ലഭിക്കാതെ നാണം കെട്ട് ഇനിയും കെ.എം മാണിയുടെ കൂടെ തുടരണമോ എന്ന് പി.ജെ ജോസഫ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഴ വരും മുന്‍പേ കുടപിടിക്കേണ്ടന്ന് പറഞ്ഞ കോടിയേരി പി.ജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും വ്യക്തമാക്കി. ആദ്യം ജോസഫ് തന്‍റെ താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി ആവശ്യപ്പെട്ടു.

പി.ജെ ജോസഫിനെ പോലെ സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ചിട്ടൊരു സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും കോടിയേരി പറയുന്നു.

അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസറുടെ നിര്‍ദേശത്തെയും കോടിയേരി പിന്തുണച്ചു. ജാതിയുടേയും മതത്തിന്‍റെയും പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. അത് തിരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

 

0Shares