കൊച്ചി: പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൂടെ എന്ന ചിത്രം അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, നസ്രിയ, പാര്‍വ്വതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്സ് സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ജലി മേനോന് രചനയും സംവിധാനവും ചെയ്ത ആ സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.
കൂടെ എന്ന സിനിമയില്‍ രഘു ദീക്ഷിത്ത് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി ആമിയാണ്.
റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് നസ്റിയ സിനിമയിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകണ്ട് ഫഹദ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(14.06.2018)
ഇന്നത്തെ ചോദ്യം
കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
A) കൊല്ലം
B) കാസര്‍കോട്
C) കണ്ണൂര്‍
D) പാലക്കാട്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(14.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്സര് ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (13.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: പാലക്കാട്.
വിജയി: അജിത്ത് കുമാര്‍, കാലിക്കടവ്, കാസര്‍കോട്.