നഷ്ടപ്പെട്ട 150 വര്‍ഷം പഴക്കമുള്ള വിവാഹ വസ്ത്രം കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing നഷ്ടപ്പെട്ട 150 വര്‍ഷം പഴക്കമുള്ള വിവാഹ വസ്ത്രം കണ്ടെത്തി.

ലണ്ടന്‍: മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 150 വര്‍ഷം പഴക്കമുള്ള വിവാഹ വസ്ത്രം കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡിലെ ടെസ് നേവാളിന്റെ മുതു മുത്തശ്ശിയുടെ വിവാഹ ഗൗണാണ് ഡ്രൈക്ലീനിംങിന് കൊടുത്ത സ്ഥലത്തു നിന്നും കാണാതായത്. 1870ല്‍ നിര്‍മ്മിച്ച ഈ ഗൗണ്‍ ടെസ് നേവാളിന്റെ കുടുംബ സ്വത്തായിരുന്നു. 2016 ല്‍ ടെസ് വിവാഹിതയാകുമ്പോളും ഇതേ ഗൗണാണ് ഇട്ടിരുന്നത്. വിവാഹത്തിന് ഉപയോഗിച്ച ശേഷം ഡ്രൈക്ലീനിംങിന് കൊടുത്ത വസ്ത്രം കാണാതാവുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡ്രൈക്ലീനിംങ് കട അടച്ചു പൂട്ടിയപ്പോളാണ് ഗൗണ്‍ നഷ്ടമായത്. ദുഃഖം അറിയിച്ച് ടെസ് സാമൂഹ്യ മാധ്യമങ്ങളില്‍ ഗൗണിന്റെ ഫോട്ടോ അടക്കം പോസ്റ്റിട്ടതാണ് ഗൗണ്‍ തിരിച്ച് കിട്ടാന്‍ കാരണമായത്. സമൂഹമാധ്യമ പോസ്റ്റ് വഴി ഗൗണ്‍ നഷ്ടപ്പെട്ട കാര്യം അറിഞ്ഞ ഡ്രൈക്‌ളീനിങ് കട പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ ഭൂ ഉടമ കടയില്‍ നടത്തിയ പരിശോധനയിലാണ് ഗൗണ്‍ കണ്ടത്തെിയത്.

 

0Shares