തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ നളിനി നെറ്റോയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറിയായ എസ്.എം. വിജയാനന്ദ് വിരമിച്ച സാഹചര്യത്തിലാണ് നളിനി നെറ്റോയുടെ പുതിയ സ്ഥാനലബ്ധി. കേരളത്തില്‍ ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് നളിനി നെറ്റോ.

ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ 1981 ബാച്ചുകാരിയാണ്. അടുത്ത ഓഗസ്റ്റ് വരെ അവര്‍ക്ക് സര്‍വ്വീസുണ്ട്. സുബ്രതോ ബിശ്വാസാണ് പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി. രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനും സെക്രട്ടറി ഷിലാ തോമസിനും ഔദ്യോഗികമായി യാത്രയയപ്പ് നല്കി.