
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തിന്‍റെ ഭാവിയാണ് ഇരുവരും ചേർന്ന് തകർക്കുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കേന്ദ്ര സർക്കാർ തകർത്തു. യുവാക്കളുടെ ഭാവി മോദി സർക്കാർ നശിപ്പിച്ചു. തൊഴിലില്ലായ്മയിൽ യുവാക്കളുടെ അമർഷം താങ്ങാൻ പ്രധാനമന്ത്രിക്കാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങൾ. മോദി രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിന് പിന്നിൽ ഒളിക്കുന്നതിനും കാരണമിതാണ്. സ്നേഹം പകർന്നു നൽകി മാത്രമേ ഇത്തരക്കാരെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
