
നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നരേന്ദ്രമോഡിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലാണ് ട്രംപ് തന്റെ അഭിപ്രായം പങ്ക് വെച്ചത്.

‘നരേന്ദ്രമോഡിയുമായി സംസാരിച്ചു. രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ മികച്ച നേതാവുമാണ്. മോഡിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്.’ ട്രംപ് ട്വീറ്റ് ചെയതു. മോഡി അധികാരം നിലനിര്‍ത്തുന്നതോടെ യു.എസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
