തിരുവനന്തപുരം: ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് കുതിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയും ഫുട്‌ബോള്‍ ആവേശത്തില്‍. മലയാളിയുടെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം ആഹ്ലാദം പങ്കിടുകയാണ് പിണറായി വിജയനും. കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് പിണറായി ഫുട്‌ബോള്‍ ആവേശം പങ്കുവച്ചത്. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോളെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ഫുട്‌ബോളിന് ദേശഭേദങ്ങളില്ലെന്നും തലമുറകളുടെ അനന്തരമില്ലെന്നും മറ്റു സ്വീകാര്യത ഏതുകളിക്കും ലഭിക്കില്ലെന്നും അദ്ദേഹം കുറിക്കുന്നു.
ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം
കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്.അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും. ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(14.06.2018)
ഇന്നത്തെ ചോദ്യം
കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
A) കൊല്ലം
B) കാസര്‍കോട്
C) കണ്ണൂര്‍
D) പാലക്കാട്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(14.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (13.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: പാലക്കാട്.
വിജയി: അജിത്ത് കുമാര്‍, കാലിക്കടവ്, കാസര്‍കോട്.