നടി ആക്രമിക്കപ്പെട്ട സംഭവം; കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണയാകാം എന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing നടി ആക്രമിക്കപ്പെട്ട സംഭവം; കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണയാകാം എന്ന്  കോടതി

കൊച്ചി: കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സി.ബി.ഐ വിചാരണ കോടതിയുടെ ഉത്തരവ്. കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം.കേസുമായി ബന്ധപ്പെട്ട് പോലീസ് ഹാജരാക്കിയ രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഹാജരാക്കപ്പെട്ട രേഖകള്‍ പ്രതിക്ക് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചു.

ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറാമെന്നും അതില്‍ തടസമില്ലെന്നും അറിയിച്ചു. അതേസമയം, ഏതൊക്കെ രേഖകളാണ് കൈമാറാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.കേസിന്‍റെ വിചാരണക്ക് മുന്നോടിയായി പ്രാഥമിക വാദം കേള്‍ക്കല്‍ തുടങ്ങി. ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ദിലീപ് ഉള്‍പ്പെടെ ആരും ഹാജരായിരുന്നില്ല.

0Shares