
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ്. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് തന്റെ ഡ്രൈവര്‍. എന്നാല്‍ സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടര്‍ന്നാണ് സുനിയെ പറഞ്ഞു വിട്ടത്. സുനി ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴായിരുന്നു മോഷണം.

അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നു. എന്നാല്‍ ദിലീപിനെ ആവശ്യമില്ലാതെ താന്‍ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു. മനോരമ ന്യൂസ് ആണ് മുകേഷിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തുവിട്ടത്.
