കൊച്ചി: കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് വീട്ടിലേക്ക് യാത്ര തിരിച്ച സിനിമാ നടി ഭാവനയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇതിന് പിന്നില്‍ വലിയ ചരടു വലി നടന്നതായി സംശയിക്കേണ്ടതുണ്ട്. കാരണം സിനിമാ പ്രവര്‍ത്തകരുമായി നല്ല പരിചയമുള്ള ഡ്രൈവര്‍ പള്‍സര്‍ സുനിയും സംഘവുമാണ് കൃത്യം നടത്തിയത്. ഇതിന് പിന്നില്‍ ചില ഉന്നതരുടെ നിര്‍ദ്ദേശമോ സഹായമോ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാകാനുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരം പലരീതിയിലാണ്, ഇതിന് പിന്നില്‍ ഒരു പ്രമുഖ നടന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. എന്തിനും ഏതിനും പ്രതികരിക്കാറുള്ള മഹാനടന്‍മാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പ്രതികരണം ലഭിക്കാന്‍ അടുത്ത ബ്ലോഗ് വരെ കാത്തിരിക്കേണ്ടി വരുമോ എന്നാണ് ചിലരുടെ ചോദ്യം.

മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പ്രതികരിക്കാത്തതും ട്രോളര്‍മാരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ‘അമ്മ’ സംഘടന പ്രസിഡന്റായ ഇന്നസന്റിന്റെ പ്രതികരണം എത്താന്‍ ഏറെ വൈകിയതും സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് അവസരമുണ്ടാക്കി. ചില സിനിമ പ്രേമികളുടെ പ്രതികരണവും സംശയത്തോടെയുള്ള മറുപടിയും ദിലീപ്-കാവ്യ വിവാഹ വേളയില്‍ നടി ഭാവനയുടെ അസാന്നിദ്ധ്യവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

നടി ഭാവനക്ക് മഞ്ജുവാര്യരുമായി അടുത്ത ബന്ധമാണുള്ളത്. ഭാവനക്ക് ദിലീപുമായുള്ള സൗഹൃദത്തില്‍ നേരത്തെ വിള്ളല്‍ സംഭവിച്ചിരുന്നു. ഇതൊക്കെയും കൂട്ടിക്കലര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം കൊഴുക്കുന്നത്. ഏതായാലും കേസന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

