ആലപ്പുഴ: നടന്‍ സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. തുറവൂര്‍-തൈക്കാട്ടുശേരി റൂട്ടില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം.
പൂച്ചാക്കലില്‍ നിന്നും തുറവൂരിലേക്ക് പോകുകയായിരുന്നു ഇരുവരും ഗോവിന്ദകുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ശോഭനകുമാരിക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
