
കാസർകോട്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കട നഷ്ട്ടപ്പെടുന്ന വ്യപാരികൾ. സ്ഥലം ഏറ്റടുക്കുമ്പോൾ കട നഷ്ട്ടപെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട്ടപരിഹാരവും, പുനരധിവാസവും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്നതാണ് ആവശ്യം. ഇതിൻ്റെ ഭാഗമായി കട നഷ്ട്ടപ്പെടുന്ന കാസർകോട് ജില്ലയിലെ വ്യാപാരികൾ കാസർകോട് നുള്ളിപാടിയിലുള്ള നാഷണൽ ഹൈവേ ലാൻഡ് അക്വീസിഷൻ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. പുതിയ ബസ്റ്റാന്റിൽ നിന്നും നൂറുകണക്കിന് വ്യാപാരികൾ പ്രകടനത്തിൽ അണിനിരന്നു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സംസ്ഥാന വൈസ് പ്രസിഡണ്ടും കാസർകോട് ജില്ലാ പ്രസിഡൻ്റുമായ കെ.അഹമ്മദ് ഷെരിഫ് പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് ശങ്കരനാരായണ മയ്യ അധ്യക്ഷനായി. കെ.കെ സജി, മാഹിൻ കോളിക്കര, മുഹമ്മദ് റഫീഖ് കെ.ഐ, ഹംസ പാലക്കി, കെ.മണികണ്ഠൻ, ചന്ദ്രാമണി കെ, ഇല്യാസ് ടി.എ, സീ.എച്ച് ശംസുദ്ധീൻ, കെ.വി ബാലകൃഷ്ണൻ, വിക്രം പൈ, കെ.ശശിധരൻ, എ.എ അസീസ്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
