ദുബായ് : ദേശീയ ദിനത്തോടനുബന്ധിച്ച് യു എ ഇയില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ അവധി പ്രഖ്യാപിച്ചു. മാനവീക വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും ആശംസകള്‍ അര്‍പ്പിച്ചു.
