ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ദത്തുപുത്രി ഹണിപ്രീതിനെതിരേ ലുക്കൗട്ട് നോട്ടിസ്

  • Post category:news
  • Reading time:1 min read
You are currently viewing ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ദത്തുപുത്രി ഹണിപ്രീതിനെതിരേ ലുക്കൗട്ട് നോട്ടിസ്

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാണപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുര്‍മീത് സിങ്ങിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചത്. വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്നല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗുര്‍മീത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുര്‍മീത് സിങ്ങിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചത്.സിങ്ങ് 2009ലാണ് ഹണിപ്രീതിനെ മകളായി ദത്തെടുത്തത്. പ്രിയങ്ക തനേജയെന്നായിരുന്നു അവരുടെ പഴയ പേര്. ഇവര്‍ വിശ്വാസ് ഗുപ്തയെന്നയാളെ പിന്നീട് വിവാഹം കഴിച്ചു. പക്ഷെ രണ്ടു കൊല്ലത്തിനകം ദാമ്പത്യം തകര്‍ന്നു. 2011-ല്‍ ഗുപ്ത വിവാഹബന്ധം വേര്‍പെടുത്താന്‍ ഹര്‍ജി നല്‍കിയരുന്നു. ഹണിക്ക് ഗുര്‍മീതുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പപ്പയുടെ മാലാഖയാണ് താനെന്നാണ് ഹണിപ്രീത് ഫേസ് ബുക്കില്‍ പറയുന്നത്. ദേരാ ആസ്ഥാനത്തു പോലും ഹണിക്ക് ഗുര്‍മീതില്‍ വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. താനാണ് ദേരയുടെ പുതിയ മേധാവിയെന്നുവരെ അവര്‍ ഫേസ്ബുക്കില്‍ തട്ടിവിട്ടിരുന്നു. പക്ഷെ സിങ്ങ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ സിങ്ങ് മകന്‍ ജസ്മീതിനെയാണ് അടുത്ത അവകാശിയായി നിയോഗിച്ചത്.

 

0Shares