ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ ദയവ് ചെയ്ത് അയക്കരുത്; പകരം ചെയ്യേണ്ടത്

  • Post category:news
  • Reading time:1 min read
You are currently viewing ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ ദയവ് ചെയ്ത് അയക്കരുത്; പകരം ചെയ്യേണ്ടത്

വയനാട്/ഇടുക്കി: മഴക്കെടുതി മൂലം സകലതും നഷ്ടമായി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയ സാധാരണ ജനങ്ങള്‍ക്ക് സഹായവുമായി നിരവധിപേര്‍ പല ഭാഗങ്ങളില്‍ നിന്നും എത്തുകയാണ്. അവരില്‍ പലരും സഹായം നല്‍കാന്‍ സന്നദ്ധരായവരാണ്. പലരും വസ്ത്രങ്ങളടക്കമുള്ള പല സാധന സാമഗ്രിയും ഭക്ഷണ ആവശ്യ വസ്തുക്കളും എത്തിക്കുന്നുണ്ട്. എന്നാല്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധകാരണം പല ക്യാമ്പുകളിലും ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ എത്തിയതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ദയവ് ചെയ്ത് അയക്കരുതെന്ന വിവരം നിങ്ങള്‍ മറ്റുള്ളവരിലേക്കും എത്തിക്കണം. മനസ്സറിഞ് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യ ഉപയോഗ്യ വസ്ത്രങ്ങളായ മുണ്ട്, തോര്‍ത്ത്, പുതപ്പ്, ടീ ഷര്‍ട്ട്, ഷര്‍ട്ട്, നൈറ്റി, സാരി മുതലായവയും കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും കിടക്കാന്‍ ആവശ്യമായ പായയും പരമാവധി ഉള്‍പെടുത്തുക.

0Shares