ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു.

സി.പി.എം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് പണ പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പിൽ ഉള്ളവര്‍ പണം നല്‍കണമെന്നും ഇയാള്‍ പറഞ്ഞതായി ക്യാമ്പിലുള്ള ദുരിതബാധിതർ വ്യക്തമാക്കി. സംഭവം വിവാദ മായതോടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ അറിയിച്ചു.

0Shares