ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

  • Post category:news
  • Reading time:1 min read
You are currently viewing ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

കൊച്ചി: പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം അനുവദിച്ചു. 100 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും 60 ടണ്‍ മരുന്നും 12,000 കിലോലിറ്റര്‍ മണ്ണെണ്ണയും തിങ്കളാഴ്ച എത്തിക്കും.
ചികിത്സാസഹായം നല്‍കാന്‍ ആറ് വൈദ്യസഹായസംഘങ്ങള്‍ തയ്യാറായി. തിങ്കളാഴ്ച വൈകിട്ടോടെ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകും. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കൊല്‍ക്കത്തയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകും.14,00,000 ലിറ്റര്‍ വെള്ളവുമായി പ്രത്യേക ട്രെയിനും 8,00,000 ലിറ്റര്‍ വെള്ളവുമായി നാവികസേനാകപ്പലും തിങ്കളാഴ്ച എത്തും. 12,000 കിലോലിറ്റര്‍ മണ്ണെണ്ണകൂടി അനുവദിക്കും. കൊച്ചിയിലെ എല്‍.പി.ജി ബോട്ടിലിങ് പ്ലാന്റ് തുറന്നു. ദുരിതാശ്വാസസാമഗ്രികള്‍ സൗജന്യമായിഎത്തിക്കാമെന്ന് എയര്‍ഇന്ത്യ സമ്മതിച്ചു. സാഹചര്യം മെച്ചപ്പെടുന്നതായി കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തെ അറിയിച്ചു.

0Shares