ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യസമ്മാനം. കണ്ണൂര്‍ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തലശ്ശേരിക്കടുത്ത് പുല്ലുകര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്. കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിര്‍ഹം (55.6 ലക്ഷം ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന നോട്ടാണിത്. ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി.

28 വര്‍ഷമായി കറാമയില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ലത്തീഫ് ജോലി ചെയ്യുന്നു. എല്ലാ വര്‍ഷവും സുഹൃത്തുകള്‍ക്കൊപ്പം ഇദ്ദേഹം നറുക്കെടുപ്പ് കൂപ്പണ്‍ എടുക്കാറുണ്ട്. ഇത്തവണ 200 ദിര്‍ഹാമിന്റെ കൂപ്പണ്‍ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു. അതില്‍ ഭാഗ്യസമ്മാനം ലത്തീഫിനെ തേടിയെത്തുകയും ചെയ്തു.