ദുബായ്: പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ 500 ദിര്‍ഹം (8800 രൂപ) പിഴ ചുമത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. റോഡുകളിലും പാര്‍ക്കുകളിലും ബീച്ചുകളും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവര്‍ക്കാണ് പിഴ ചുമത്തുന്നത്.
ഷെയ്ഖ് സായിദ് റോഡില്‍ നിന്നും മാത്രം ഒരു ദിവസം മുപ്പത് കിലോയോളം സിഗരറ്റ് കുറ്റികള്‍ മാറ്റുന്നുണ്ടെന്നും, സിഗരറ്റ് കുറ്റിയടക്കമുള്ള ചെറിയ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പുതിയ നാല്‍പ്പത് ഉപകരണങ്ങള്‍ മുനിസിപ്പാലിറ്റി സ്വന്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.