മുംബൈ: ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങും വിവാഹിതരാവുന്നു. നവംബര്‍ 14,15 തീയതികളില്‍. രണ്‍വീര്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ജൂലൈയില്‍ വിവാഹത്തിന് തയ്യാറെടുത്തിരുന്നെങ്കിലും സിനിമാ ചിത്രീകരണത്തിരക്കുകള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘രാംലീല’ യില്‍ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ഇരുവരുടെയും പ്രണയവാര്‍ത്ത പ്രചരിച്ചത്. 2016 ല്‍ പ്രണയവിവരം ഇരുവരും വെളിപ്പെടുത്തി. തുടര്‍ന്ന്, പൊതുചടങ്ങുകളിലടക്കം ഒരുമിച്ച് എത്തുകയും ചെയ്തു.
മുംബൈയിലോ, വിരാട് കോഹ്ലി- അനുഷ്‌ക ശര്‍മ വിവാഹം നടന്ന ഇറ്റലിയിലെ ആഡംബര ഹോട്ടലിലോ ആയിരിക്കും വിവാഹമെന്നാണ് സൂചന. താരജോഡികള്‍ക്ക് കരണ്‍ ജോഹര്‍, ടൈഗര്‍ ഷ്രോഫ്, ക്രിതി സാനോന്‍, സോനം കപൂര്‍ എന്നിവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ് വിവാഹം അടുത്തമാസം 15ന്