ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു; ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു; ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് വിവരങ്ങള്‍ വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍

  • Post category:news
  • Reading time:1 min read
You are currently viewing ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു; ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു; ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് വിവരങ്ങള്‍ വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം കൂടിയായ അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ തനിക്ക് നേരിട്ട പീഡന അനുഭവങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സറീന്‍ ഖാന്‍. അക്‌സര്‍ ടു എന്ന ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത് വളരെ നല്ലതായിട്ടാണ്. നല്ലൊരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ എനിക്ക്.

കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചിത്രം ഏറ്റെടുത്തത്. എന്നാല്‍ പറഞ്ഞ കഥയും കഥാപാത്രവുമായിരുന്നില്ല ലൊക്കേഷനിലെത്തിയപ്പോള്‍. ഓരോ ഷോട്ട് ചെയ്യുമ്പോള്‍ എന്റെ വസ്ത്രം ചെറുതായി വന്നു നടി പറയുന്നു. ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു. ഓരോ ദിവസവും എന്റെ വസ്ത്രം മാറിക്കൊണ്ടിരുന്നു. ഞാന്‍ മേനി പ്രദര്‍ശനം നടത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. പീഡനത്തിന് സമാനമായിരുന്നു ഷൂട്ടിങ്. ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു. സറീന്‍ ഖാന്‍ പറയുന്നു.

സിനിമയിലെ ഒരു ചുംബന രംഗം ദൈര്‍ഘ്യം കൂട്ടി കാണിച്ചതും അനുമതി ഇല്ലാതെയാണ്. റിഹേഴ്‌സലിന് എന്ന് പറഞ്ഞ് എടുത്ത രംഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ആ ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടിയാണ് തിയേറ്ററിലെത്തിയത്. അതേസമയം എഗ്രിമെന്റ് ചെയ്തത് പ്രകാരം നടി പ്രമോഷന് പങ്കെടുക്കാത്തതില്‍ നിര്‍മാതാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നും, എല്ലാ ലൊക്കേഷനിലും നടി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നുമാണ് അക്‌സര്‍ ടുവിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

0Shares