ദിലീപ് എട്ടാം പ്രതി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ കുറ്റപത്രം നാളെ കോടതിയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപ് എട്ടാം പ്രതി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ കുറ്റപത്രം നാളെ കോടതിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. അന്വേഷണ സംഘം കുറ്റപത്രം നാളെ കോടതിയിൽ സമര്‍പ്പിക്കും. അന്തിമ കുറ്റപത്രമാണ് ചൊവ്വാഴ്ച സമര്‍പ്പിക്കുന്നത്. 450രേഖകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രം ചേര്‍ന്നാണെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്.

ദുബൈയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. ദിലീപിന്റെ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബൈയിലേക്ക് യാത്രാനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

11പ്രതികളാണ് കേസില്‍ ആകെയുള്ളത്. 300ലധികം സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിസ്തരിച്ചത്. ഇവരുടെ വിവരങ്ങള്‍ അടങ്ങിയ പഴുതടച്ച കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

0Shares