ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേര്‍ന്ന ഒരു കുഴിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുക്കാനായത്. കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃഷ്ണന്റെയും മകന്റെയും മൃതദേഹത്തില്‍ മാരകമായ മുറിവേറ്റിരുന്നു.
സുശീലയുടെ നെഞ്ചിലും കഴുത്തിലും കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു. കൃഷ്ണന്‍ ആഭിജാരക്രിയകളും പൂജകളും മറ്റും വീട്ടില്‍ വെച്ച് നടത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തൊടുപുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കൊന്ന് കുഴിച്ചുമൂടിയതായി സംശയം