തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുപോലെ; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിയതിനെതിരെ കെ.സി വേണുഗോപാല്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുപോലെ; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിയതിനെതിരെ കെ.സി വേണുഗോപാല്‍

മറ്റൊരു സര്‍ക്കാര്‍ വകുപ്പുപോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ണാടകയില്‍ പുതിയ തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.സി വേണുഗോപാലിന്‍റെ വിമര്‍ശനം. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ശുദ്ധീകരണം വേഗത്തിലാക്കാന്‍ വേണ്ടിയാണ് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.

‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നടപടിക്രമങ്ങള്‍ തുടങ്ങിയശേഷം തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് പതിവില്ലാത്ത കാര്യമാണ്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ശുദ്ധീകരണം വേഗത്തിലാക്കാനാണ് പുതിയ തിയതി പ്രഖ്യാപിച്ചതെന്നാണ് തോന്നുന്നത്.’ എന്നാണ് വേണുഗോപാല്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയില്‍ അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപനം നടക്കും. നേരത്തെ കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞത്.

0Shares