തെരഞ്ഞെടുപ്പ്ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും: രാജസേനൻ

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ്ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും: രാജസേനൻ

ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ രാജസേനൻ. ബി.ജെ.പി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്‍റെ രോഷം രാജസേനൻ ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് പ്രകടിപ്പിച്ചത്.

രാജസേനന്‍റെ വാക്കുകൾ:

ഭാരതം ബി.ജെ.പിയും നരേന്ദ്രമോഡിയും ചേർന്ന് എടുക്കുകയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തിൽ അത് സംഭവിച്ചു. ഭാരതം ബി.ജെ.പിയും മോഡിജിയും ചേർന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാർട്ടിക്കും തിരിച്ചു നൽകാൻ കഴിയാത്തൊരു അസാമാന്യ വിജയമായിരുന്നു അത്. എന്നാൽ കേരളം ഭാരതത്തിൽ അല്ല എന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം.

കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മൾ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തിൽ എവിടെയും കാണാൻ സാധിക്കില്ല. സങ്കടവും ഒരുപാട് വിഷമവുണ്ട്.

0Shares