കൊച്ചി: തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപയിന്‍ തുടങ്ങിയ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്ര പീഡനക്കേസില്‍ പിടിയില്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് പിടിയിലായത്. പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ പീഡിപ്പിച്ച വിവരം തുറന്നുപറഞ്ഞത്. പെണ്‍കുട്ടി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഭാഷിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ സംഭവത്തില്‍ വനിതാ സെല്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സിനിമാ മേഖലയുമായി ബന്ധമില്ലാത്ത സുഭാഷ് തനിക്ക് സിനിമയില്‍ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടികളെ സമീപിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചില ചെറുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സിനിമാ മേഖലയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയ്ക്ക് ആണെന്ന വ്യാജേന ഇയാള്‍ ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കൊച്ചിയിലെ തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപെയ്ന്‍ തുടങ്ങിയ വ്യക്തിയാണ് സുഭാഷ്. വോയെജ് ഓഫ് ടൈം ഫോട്ടോ ഷൂട്ടിന്റെ ക്രിയേറ്റീവ് ഹെഡായിരുന്നു ഇയാള്‍.
വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)
ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?
A) ഡി.വി സദാനന്ദ ഗൗഡ
B) അല്‍ഫോണ്‍സ് കണ്ണന്താനം
C) കിരണ്‍ റിജ്ജു
D) നിര്‍മലാ സീതാരാമന്‍
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.
കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്