തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കൊച്ചിയില്‍ നിന്ന് വിനോദ സഞ്ചാരികളുമായി പോയ വാന്‍, ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തില്‍ ഇരുപത്തഞ്ചിലേറെ പേര്‍ക്കു പരിക്കേറ്റു.

മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.