തിരക്കഥ വിവാദം കോടതിയിലെത്തിയതോടെ നിർമ്മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; ആയിരം കോടിയിലതികം മുടക്കുമുതലിൽ നിർമിക്കാനൊരുങ്ങുന്ന രണ്ടാമൂഴം സിനിമ യാഥാർഥ്യമാകുമോ.? മറ്റൊരു നിർമാതാവിൻ്റെ രംഗപ്രവേശം

  • Post category:news
  • Reading time:1 min read
You are currently viewing തിരക്കഥ വിവാദം കോടതിയിലെത്തിയതോടെ നിർമ്മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; ആയിരം കോടിയിലതികം മുടക്കുമുതലിൽ നിർമിക്കാനൊരുങ്ങുന്ന രണ്ടാമൂഴം സിനിമ യാഥാർഥ്യമാകുമോ.? മറ്റൊരു നിർമാതാവിൻ്റെ രംഗപ്രവേശം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി എം.ടി യുടെ തിരക്കഥയിൽ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് രണ്ടാമൂഴം. ഏകദേശം ആയിരം കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം നിർമിക്കാൻ പ്രവാസി വ്യവസായിയും മംഗലാപുരം സ്വദേശിയുമായ ബി.ആര്‍ ഷെട്ടി രംഗത്തുവന്നതോടെയാണ് സിനിമക്ക് വാർത്താ പ്രാധാന്യം നേടാൻ തുടങ്ങിയത്. എന്നാൽ ഇതിനിടെ എം.ടിയുടെ തിരക്കഥയുമായുണ്ടായ വിവാദം ഒടുവിൽ കോടതി കയറിയതോടെ ബി.ആര്‍ ഷെട്ടിക്ക് സിനിമയിൽ നിന്നും പിൻവാങ്ങേണ്ടിവന്നു. ഇതോടെ സിനിമ പാതിവഴിയില്‍ നിലച്ചെന്ന വാര്‍ത്തയും പുറത്തുവന്നു. ഇതിനിടെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ആദ്യചിത്രം ഒടിയൻ റീലീസ് ചെയ്തതും അതിൻ്റെ വിജയവും ആഘോഷവും എല്ലാം ആയതോടെ രണ്ടാമൂഴം വിഷയം ആരും ശ്രദ്ധിച്ചില്ല എന്നുവേണം പറയാൻ.ഇപ്പോഴിതാ രണ്ടാമൂഴം നിർമിക്കാൻ പുതിയൊരു നിർമ്മാതാവ് രംഗത്തെത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തൻ്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട ഈ വിവരം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. സിംഗപ്പൂരിലും ഹൈദരാബാദിലും നിരവധി ബിസിനസുകളുള്ള മലയാളിയായ ഡോ.എസ്.കെ നാരായണന്‍ എന്നയാളാണ് രണ്ടാമൂഴം നിർമിക്കുന്നതെന്നുമാണ് ജോമോന്‍ പറയുന്നത്. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ചു ആവശ്യപ്പെട്ടു നല്‍കിയ കേസ് കോടതിയില്‍ നിലനില്‍ക്കെ ഇതെങ്ങിനെ സാധ്യമാകും എന്നത് ഇവരുടെ പുതിയ വെളിപ്പെടുത്തൽ സംശയത്തിലാകുന്നതാണ്.

 

https://www.facebook.com/permalink.php?story_fbid=1210362205794234&id=100004613986035

0Shares