തായ്‌ലന്‍ഡ് വനിതയെ പീഡിപ്പിച്ച കേസ്; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing തായ്‌ലന്‍ഡ് വനിതയെ പീഡിപ്പിച്ച കേസ്; മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലാണ് പഠിക്കുന്നത്. മകനെ കാണാന്‍ കേരളത്തിലെത്തുന്ന ഇവരുടെ സഹായിയായി ഒപ്പം ഉണ്ടായിരുന്ന ആളാണ് മുഹമ്മദ് ഇന്‍സാഫ്. ഇയാളാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്ത് അന്‍സാരിയും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

0Shares