ചെന്നൈ: സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗ ചിത്രീകരണത്തിനിടെ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന് വീണു പരുക്കേറ്റു. ശങ്കർ സംവിധാനം ചെയ്യുന്ന 2.0 എന്ന സിനിമ കേളമ്പാക്കം ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച് ചിത്രീകരിക്കുന്നതിനിടെയാണ് രജനീകാന്തിന് പരുക്കേറ്റത്. വലതുകാലിന് പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ പോലീസും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

