ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്ന വിജയകാന്ത് അടുത്തകാലത്താണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ചെറിയ ശ്വാസ തടസ്സം കാരണമാണ് വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള റൂമറുകള്‍ വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍