തന്റെ ശൈലി മാറ്റില്ല, സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ലെന്ന്- എം.എം. മണി.

  • Post category:news
  • Reading time:1 min read
You are currently viewing തന്റെ ശൈലി മാറ്റില്ല, സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ലെന്ന്- എം.എം. മണി.

തിരുവനന്തപുരം: താന്‍ ഇതുവരെ പിന്തുടര്‍ന്ന ശൈലി മാറ്റാനാകില്ലെന്ന് ആവര്‍ത്തിച്ച് എം.എം. മണി. ശൈലി മാറ്റില്ല, മാറ്റിയാല്‍ താന്‍ തന്നെ മാറിപ്പോകുമെന്ന് മണി പറഞ്ഞു. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനയെന്ന നടപടി ഉള്‍ക്കൊള്ളുന്നതായി മന്ത്രി എം.എം. മണി വ്യക്തമാക്കി. പാര്‍ട്ടി ശാസന ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. എന്നാല്‍ വിവാദത്തിനു കാരണക്കാരന്‍ ആയതുകൊണ്ടാണു നടപടിയെന്ന് മണി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടി നല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ജോലി രാഷ്ട്രീയവും സഹോദരന്റേത് ബിസിനസുമാണ്. സഹോദരന്റെ സ്വത്തിന്റെ പേരുപറഞ്ഞ് തന്റെമേല്‍ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares