തനിനാടന്‍ ഭക്ഷണ വിഭവങ്ങളോടെ മാമാ റസ്‌റ്റോറന്റ് നാളെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing തനിനാടന്‍ ഭക്ഷണ വിഭവങ്ങളോടെ മാമാ റസ്‌റ്റോറന്റ് നാളെ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു

കാസര്‍കോട്: വൈവിധ്യങ്ങളായ ഭക്ഷണവിഭവങ്ങളോടെ കാസര്‍കോട്ട് മാമാ ഫാമിലി റെസ്റ്റോറെന്റ് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തമാരംഭിക്കും. പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് കല്ലുവളപ്പില്‍ ട്രേഡ് സെന്ററില്‍ രാവിലെ 11 മണിക്ക് കുടുംബത്തിന്റെ മാമ കദീജ ഹജ്ജുമ്മ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യും. മാമ കുഞ്ഞിക്കോഴി ഫ്രൈ, മാമ ഫിഷ് ഫ്രൈ, മാമ ടീ തുടങ്ങിയവയാണ് റസ്‌റ്റോറിന്റെ പ്രത്യേക വിഭവങ്ങള്‍. കാറ്ററിങ് സംവിധാനവും റസ്‌റ്റോറന്റിലുണ്ട്. മലയാളികളുടെയും ഇതര സംസ്ഥാനക്കാരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. വൃത്തിയിലും, ഗുണനിരവാരത്തിലും തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് നല്‍കുന്നതെന്ന് റസ്‌റ്റോറന്റ് അധികൃതര്‍ ഉറപ്പ് നല്‍കുന്നു. വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ കൃത്രിമ നിറങ്ങളോ, മായം കലര്‍ന്ന പൊടികളോ, പഴകിയ വെളിച്ചെണ്ണയോ ഉപയോഗിക്കാതെ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതായിരിക്കും പാചകം. ശുചിത്വമാര്‍ന്ന അടുക്കള ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണാനും പരിശോധിക്കാനും ഓപ്പണ്‍ കിച്ചന്‍ സൗകര്യം ഉണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ കദീജ ഹജ്ജുമ്മ, ഗഫൂര്‍ ചൗക്കി ഹാഷിം നായന്‍മാര്‍ മൂല, അര്‍ഫാസ് ചൗക്കി, റസാഖ് ചൗക്കി, കരീം ചൗക്കി, അബ്ദുല്‍ റഷീദ് പങ്കെടുത്തു.

0Shares