
യു. എ. ഇ യുടെ ഓരോ ദേശീയ ദിനം എത്തുമ്പോഴും പ്രവാസികളും സ്വദേശികളും ഒരുപോലെ ഓർക്കുന്നഒന്നാണ് കാസർകോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിയായ ഇഖ്ബാൽ ഹത്ബൂറിനെയും അദ്ദേഹത്തിന്‍റെ വാഹനാലങ്കാരക്കാഴ്ച്ചയെയും. ഇഖ്ബാലിന്‍റെ പുതിയ സന്തോഷം ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞു എന്നതാണ്.
അതുകൊണ്ടുതന്നെ പോലീസ് മേധാവികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയാണ് ഇഖ്‌ബാൽ യു.എ.ഇയുടെ ഈ ദേശീയ ദിനം ആഘോഷിച്ചത്.കഴിഞ്ഞ 12 വർഷമായി വിത്യസ്ഥ വാഹനങ്ങളിൽ ഇഖ്ബാൽ ഇത്തരത്തില്‍ കൗതുകം തീർക്കുകയാണ്. പുതിയ വര്‍ക്കില്‍ ഇഖ്ബാൽ കൈയ്യൊപ്പിനായി തയ്യാറായിരിക്കുന്നത് വാഹനങ്ങളിലെ രാജാവ് റോൾ സ് റോയിസ് കൊളിനീംഗ് ആണ്. ശൈഖ് ഹംദാനും ഒട്ടകവും കാലിഗ്രാഫിയുടെ പശ്ചാത്തലത്തിലാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ശൈഖ് ഈ വര്‍ക്ക് ചെയ്യാന്‍ ഹംദാനെ തെരഞ്ഞെടുക്കുവാൻ കാരണം എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. അത് ഇഖ്ബാൽ പറയുന്നത് ഇങ്ങനെ: ആരോഗ്യ രംഗത്തായാലും സ്പോർട്സ് രംഗത്തായാലും മത സംസ്കാരിക രംഗത്തായാലും ശൈഖ് ഹംദാന്‍റെ ചുറുചുറുക്ക് ഒന്ന് വേറെ തന്നെയാണ്. യുവാക്കൾക്ക് മാതൃകയാണ് ശൈഖ് ഹംദാൻ . ഒട്ടകങ്ങളുടെ തോഴൻ കൂടിയാണ് അദ്ദേഹം . അതുകൊണ്ടുതന്നെ ഒട്ടകവും ശൈഖ് ഹംദാനും കാലിഗ്രാഫി പശ്ചാത്തലത്തിലാക്കിയാണ് വാഹനം അലങ്കരിച്ചിരിക്കുന്നത്
എല്ലാത്തിനും പുറമേ യു. എ. ഇ യുടെ മരുമകനാണ് ഇഖ്ബാൽ. ഇഖ്ബാൽ വാഹന അലങ്കാരം കൊണ്ട് മാത്രമല്ല ശ്രദ്ധേയൻ. പല ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നു. അതിലൊന്നാണ് കാസര്‍കോട് നടത്തിവരുന്ന മെഹർ എന്ന സമൂഹ വിവാഹം. ഇവിടെ ധാരാളം പേരുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിച്ചു. നാട്ടിലുള്ള പല പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും തന്നെക്കൊണ്ടാവും വിധം സഹായങ്ങളും ഇതോടൊപ്പം ചെയ്ത് വരുന്നു.
യു.എ. ഇയെ പറ്റി ഇഖ്ബാൽ പറയുന്നത്. ഈ രാജ്യത്തെപ്പോലെയാവാൻ ഒരു രാജ്യത്തിനും കഴിയില്ല എന്നാണ്. “ജാതി മത ഭേദമില്ലാതെ ഒരു ലോകം എന്ന വിശാല കാഴ്ചപ്പാട് മാത്രം മതി ഈ രാജ്യത്തെ നെഞ്ചിലേറ്റാൻ. ഈ രാജ്യം എന്‍റെ എല്ലാമാണ് എല്ലാം. ഈ രാജ്യത്തെ ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു”.- ഇഖ്ബാൽ പറയുന്നു.
