ഡോ. ബോബി ചെമ്മണ്ണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിൻ്റെ രക്ഷാധികാരി

  • Post category:news
  • Reading time:1 min read
You are currently viewing ഡോ. ബോബി ചെമ്മണ്ണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിൻ്റെ  രക്ഷാധികാരി

കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ പേട്രണ്‍ ആയി ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 18 മുതല്‍ 28 വരെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ഗ്രൗണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ഡോ. ബോബി ചെമ്മണൂര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി എന്നിവര്‍ സംബന്ധിച്ചു.

0Shares