ഡെങ്കി, എച്ച്1എന്‍1 പനിക്കെതിരെ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഡെങ്കി, എച്ച്1എന്‍1 പനിക്കെതിരെ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കാനുള്ള നിര്‍ദേശം നല്‍കി കേരള സര്‍ക്കാര്‍. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഡെങ്കിപ്പനി ബാധിച്ച് നിരവധിയാളുകള്‍ മരിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ കൂടുതല്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നിട്ടിറങ്ങിയത്. ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ മറ്റുള്ളവരിലേക്ക് പടരുന്നതിനാല്‍ കൊതുകുവല ഉറപ്പായും ഉപയോഗിക്കണമെന്നും പനിയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

വീടും പരിസരവും വൃത്തിയായും, ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് ഉറവിട നശീകരണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. പനി ബാധിതര്‍ ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശത്തില്‍ പറയുന്നു.

0Shares